തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുമല ബിജെപി കൗണ്‍സിലർ തൂങ്ങിമരിച്ച നിലയില്‍. അന്നൂർ സ്വദേശി കെ അനില്‍കുമാറിനെയാണ് (52) കൗണ്‍സിസലർ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്ന ആത്മഹത്യ കുറിപ്പും ഓഫീസില്‍ നിന്ന് കണ്ടെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്ബത്തികമായി തകർന്നിരുന്നു. അതില്‍ പാർട്ടി ഇടപെട്ടില്ലെന്നാണ് ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)

Post a Comment

Previous Post Next Post