കളിക്കിടെ ക്രിക്കറ്റ്‌ ബോള്‍ എടുക്കാൻ പോയി ; സ്കൂള്‍ പരിസരത്തും നിന്നും കുട്ടികള്‍ കണ്ടത് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും


കോട്ടയം: കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി.സ്കൂളിൻറെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്തി കഷ്ണങ്ങളും കണ്ടെത്തിയത്.ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിച്ച കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗാന്ധിനഗർ പൊലീസ് വിശദമായ പരിശോധന നടത്തും.

Post a Comment

Previous Post Next Post