ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമൊക്കെ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവമാണ് കരള്‍.കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. early warning signs of liver damage
അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്‌മ, മദ്യപാനം എന്നിവയെല്ലാം കരള്‍ രോഗത്തിന് കാരണമാകുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്ക് നയിക്കുന്നു.ഫാറ്റി ലിവര്‍ രോഗവും മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും ഉണ്ട്. കരള്‍ തകരാറിലാണെന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നിരന്തരമായ ക്ഷീണവും കുറഞ്ഞ ഊർജ്ജക്കുറവും കരള്‍ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ക്ഷീണം അങ്ങനെ തന്നെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതും പ്രധാനമാണ്.അപ്രതീക്ഷിതമായി ഭാരം കൂടുന്നതാണ് മറ്റൊരു ലക്ഷണം. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയായ ഫാറ്റി ലിവർ രോഗത്തിന് അമിതവണ്ണം ഒരു പ്രധാന അപകട ഘടകമാണ്. ശരീരഭാരം കൂടുന്നത് ഫാറ്റി ലിവറിന് കാരണമാകും,.
ഭക്ഷണത്തിന് ശേഷം ഇടയ്ക്കിടെ വയറു വീർക്കുക, ദഹനക്കേട്, അല്ലെങ്കില്‍ ഓക്കാനം എന്നിവ ഉണ്ടാകുന്നത് പിത്തരസം ഉല്‍പാദനത്തിലെ കുറവുമായി ബന്ധപ്പെട്ടിരിക്കാം. കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നതിന് കരള്‍ പിത്തരസം ഉത്പാദിപ്പിക്കുന്നു. അത് ശരിയായി ചെയ്യുന്നില്ലെങ്കില്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.
വയറുവേദനയും വീക്കവുമാണ് മറ്റൊരു ലക്ഷണം. വേദന, പ്രത്യേകിച്ച് വയറിന്റെ മുകളില്‍ വലതുഭാഗത്ത് ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമുള്ള വീക്കം കരള്‍ രോഗത്തിന്റെ ലക്ഷണമാണ്.
Post a Comment