റിലീസിനെത്തി 23-ാം ദിവസം പിന്നിടുമ്ബോള്‍ ലോകയുടെ എമ്ബുരാനെയും വീഴ്ത്തി ലോക; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ബോക്സ് ഓഫീസില്‍ കളക്ഷൻ റെക്കോർഡുകള്‍ തകർത്ത് കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വണ്‍: ചന്ദ്ര.'മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം, നടൻ ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.
ഇപ്പോഴിതാ, മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന സുവർണനേട്ടം ലോക സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്ബുരാന്റെ' കളക്ഷൻ റെക്കോർഡാണ് ചിത്രം ഇതോടെ മറികടന്നത്.ആഗോള കളക്ഷൻ എമ്ബുരാന്റെ 268 കോടി കളക്ഷൻ മറികടന്നതായാണ് വിവരം. അതേസമയം, ഒടിടി റിലീസിനു മുന്നോടിയായി 300 കോടി എന്ന നാഴികക്കല്ല് ലോക മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങള്‍ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുല്‍ഖർ സല്‍മാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങള്‍.

Post a Comment

Previous Post Next Post