ജി എസ് ടി: ജീവൻരക്ഷാ മരുന്നുകള്‍ക്ക് വില കുറയും


ദില്ലി: രാജ്യത്ത് 5,18 സ്ലാബുകളില്‍ ഇന്ന് മുതല്‍ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിലായി. ജിഎസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.കരളിലെ കാൻസറിനുള്ള ഒന്നേകാല്‍ ലക്ഷത്തോളം വില വരുന്ന അലക്‌റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികള്‍ക്കുള്ള മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇൻജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാല്‍ ഇൻസുലിൻ മരുന്നുകള്‍ക്ക് വില കുറയില്ല.

Post a Comment

Previous Post Next Post