കുടുംബ പ്രശ്നം; പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു


കൊല്ലം: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊല്ലം പുനലൂർ കലയനാട് ആണ് സംഭവം. ചരുവിള വീട്ടില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് ഐസക്ക് പുനലൂർ പോലീസില്‍ കീഴടങ്ങി.

വീട്ടിലുണ്ടായിരുന്ന മകന്‍റെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്നും രക്ഷപെട്ടിരുന്നു. തുടർന്ന് കൊലപാതക വിവരം ഐസക്ക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകൻ അർബുദ രോഗിയാണ്.

Post a Comment

Previous Post Next Post