സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.സെപ്‌തംബർ 30 - ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.അതിനാല്‍, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം.നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post