ഡല്‍ഹി: ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദനം. പ്രിൻസിപ്പലിനും ഡ്രൈവറിനുമെതിരെ കേസ്.മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളില്‍ ചേർത്തത് അവർ പറയുന്നു.
കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പല്‍ റീന ഡ്രൈവർ അജയിയെ വിളിച്ചുവരുത്തിയെന്നും തുടർന്ന് അയാള്‍ ആക്രമണം നടത്തിയെന്നും അവർ ആരോപിച്ചു. അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകള്‍ ചെയ്ത് ഇതു കാണിക്കുകയും ചെയ്തു.
പിന്നീട് ഇയാള്‍ തന്നെ കുട്ടിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒടുവില്‍ ഈ ക്ലിപ്പ് കുട്ടിയുടെ കുടുംബക്കാർ കണ്ടതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
മറ്റൊരു വീഡിയോയില്‍, പ്രിൻസിപ്പല്‍ റീന മറ്റ് വിദ്യാർത്ഥികളുടെ മുന്നില്‍ വെച്ച് കുട്ടികളെ അടിക്കുന്നത് കാണാം. കുട്ടികള്‍ മറ്റ് രണ്ട് കുട്ടികളോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്ബ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നുമായിരുന്നു ഇക്കാര്യത്തില്‍ അധ്യാപിക നല്‍കിയ ന്യായീകരണം.
പരാതിയെ തുടർന്ന്, മോഡല്‍ ടൗണ്‍ സ്റ്റേഷൻ പൊലീസ് 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post a Comment