'ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി' വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

ബദിയഡുക്ക: ഓംലറ്റും പഴവും കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം.ബാറഡുക്കയിലെ ചുള്ളിക്കാന ഹൗസില്‍ പരേതനായ പൊക്രയില്‍ ഡിസൂസയുടെ മകൻ വിസന്ത ഡിസൂസ (52)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് സംഭവം. ബാറഡുക്കയിലെ ഒരു തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസം കിട്ടാതെ വിസന്ത വിഷമിക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കാസർകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിനു മുമ്ബ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post