ഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടായ അപകടങ്ങളില്‍ 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2,537 പേര്‍.രാജ്യത്ത് കുട്ടികള്‍ വാഹനങ്ങള്‍ ഓടിച്ച് മാതാപിതാക്കള്‍ക്ക് പിഴയിടുന്ന സംഭവം കൂടുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഇൗ സംഭവം ഏറ്റവും കുടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഡ്രൈവര്‍മാരായി മരണമടഞ്ഞത് 573 കേസുകളാണ്.
തൊട്ടുപിന്നില്‍ 226 പേരുമായി ഹരിയാനയും 219 പേരുമായി മദ്ധ്യപ്രദേശും നില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ 187 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 34 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാനയാണ്. 51 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 78,810 ഡ്രൈവര്‍ മരണങ്ങളില്‍ ഏകദേശം 3% മാത്രമേ പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നുള്ളൂ.
Post a Comment