റെക്കോര്‍ഡ് നേട്ടം: എതിരാളികളെ മറികടന്ന് ഇന്ത്യൻ മെസേജിംഗ് ആപ്പ്


പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ 'ആറാട്ടൈ'.ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്ബനിയായ സോഹോ കോർപ്പറേഷൻ ആണ് ‘ആറാട്ടൈ’ വികസിപ്പിച്ചത്. സോഹോ 2021-ല്‍ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണിത്. ഇപ്പോഴിതാ ആപ്പ് സ്റ്റോർ റാങ്കിംഗില്‍ വാട്‌സ്‌ആപ്പിനെ പിന്നിലാക്കി കുതിക്കുകയാണ് ‘ആറാട്ടൈ’. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകള്‍, ചാനലുകള്‍, സ്റ്റോറികള്‍, ഓണ്‍ലൈൻ മീറ്റിംഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ ആറാട്ടൈ ആപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ആറാട്ടൈ ആപ്പിനെ കുറിച്ച്‌ കൂടുതല്‍ അറിയാം
ഉപയോക്താക്കള്‍ക്ക് തത്സമയം ബന്ധം നിലനിർത്താൻ സഹായിക്കുന്ന, ലളിതവും സുരക്ഷിതവുമായ ഒരു ഇന്ത്യൻ മെസേജിംഗ് പ്ലാറ്റ്‌ഫോം നല്‍കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സൊഹോ ഉറപ്പുനല്‍കുന്നു. അതേസമയം “ആറാട്ടൈ” എന്ന പേര് തമിഴ് ഭാഷയില്‍ നിന്നാണ് വന്നിരിക്കുന്നത്. സംഭാഷണം അല്ലെങ്കില്‍ ക്വാഷ്വല്‍ ചാറ്റ് എന്നാണ് ഈ വാക്കിന്‍റെ അർത്ഥം.

Post a Comment

Previous Post Next Post