ആലക്കോട്: വായാട്ടുപറമ്പിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. വായാട്ടുപറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് (51)ആണ് മരിച്ചത്.സിപിഎം മുൻ വായാട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നിർമാണ കരാറുകാരനുമാണ് ജിമ്മി.
മലയോര ഹൈവേയിൽ കരുവഞ്ചാലിനും വായാട്ടുപറമ്പിനുമിടയിൽ ചൈതന്യനഗർ പാലത്തിനടുത്താണ് അപകടം.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോഡരികിൽ സ്കൂട്ടർ നിർത്തി ഫോൺ വിളിച്ചു കൊണ്ടിരിക്കുകയായിരുന്ന ജിമ്മിയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.ജിമ്മി അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു.
കർണാടക രജിസ്ട്രേഷനിൽ ഉള്ളതാണ് കാറ്.
തിരുമേനി സ്വദേശികൾ ഉൾപ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്.റോസ് വർഗീസ്( 21 ),സഹോദരൻ തോമസ് വർഗീസ്(24),അമ്മ ജോളി തോമസ്(49),കരുവഞ്ചാൽ സ്വദേശിനി ജിഷ തോമസ് (43) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുവഞ്ചാലിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പരേതനായ ഐസക്കാണ് ജിമ്മിയുടെ പിതാവ്.അമ്മ :ഏലിക്കുട്ടി.ഭാര്യ:രമ്യ.മക്കൾ: അലോണ, അലോഷി .സഹോദരങ്ങൾ: ആലീസ് ,കുഞ്ഞുമേരി,ജോസ്,കുഞ്ഞമ്മിണി,ബീന,ഷേർലി,ഷിജി,റിജി.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണുള്ളത്.
Post a Comment