കണ്ണൂരില്‍ പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ : മട്ടന്നൂരില്‍ പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുല്‍ നഫീസയില്‍ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകള്‍ നഫീസത്തുല്‍ മിസിരിയ (13) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങള്‍: സ്വാലിഹ, മുഹമ്മദ്.അതേസമയം രാഷ്ട്രീയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവർത്തകൻ മരിച്ചു . പാനൂർ വിളക്കോട്ടൂരിലെ കല്ലിങ്ങേന്റെ വിട ജ്യോതിരാജ് (43) ആണ് മരിച്ചത് . 2009 ല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ ജ്യോതി രാജിനെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജിൻ്റെ കാല്‍ മുറിച്ചു മാറ്റിയിരുന്നു.

Post a Comment

Previous Post Next Post