1600 രൂപ അക്കൗണ്ടിലേക്ക് .....! ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതല്‍

തിരുവനന്തപുരം:  സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും.ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌.
26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാറാണ്‌ നല്‍കേണ്ടത്‌. ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്‌.

Post a Comment

Previous Post Next Post