കോഴിക്കോട് യുവതി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍


കോഴിക്കോട്:എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്.സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ജിം ട്രെയിനറാണ്. ഇന്നലെ രാത്രിയാണ് സംഭവം.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്ബാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്നും അപായപ്പെടുത്തിയതിന് പിന്നില്‍ സുഹൃത്ത് ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിക്കുന്നു. സുഹൃത്ത് ആദ്യം ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുബഷീർ ആണ് പേരെന്ന് മാറ്റിപ്പറഞ്ഞു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തുകയും ചെയ്തു

Post a Comment

Previous Post Next Post