അഫ്ഗാനിസ്ഥാനില്‍ വൻ ഭൂചലനം; മരണസംഖ‍്യ 500 കടന്നു


കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ചയോടെയുണ്ടായ വൻ ഭൂചലനത്തില്‍ മരണസംഖ‍്യ 500 കടന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ആ‍യിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്.
അല്‍പ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
നൂർ ഗുല്‍, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇക്കാര‍്യം ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post