പാലക്കാട് : മകന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ദിനത്തില്‍ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം.അലനല്ലൂർ ഭീമനാട് പെരിമ്ബടാരി പുത്തൻപള്ളിയാലില്‍ കൃഷ്ണൻകുട്ടിക്കാണ് ഇന്നലെ നറുക്കെടുത്ത കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ടിക്കറ്റുകള്‍ എടുക്കാറുണ്ട്.
ചെറിയ സമ്മാനങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം നേടുന്നത് ഇതാദ്യമാണ്. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത ഇദ്ദേഹത്തിനു ഭാര്യയും മൂന്നു മക്കളുമുണ്ട്. മൂത്ത മകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ. ഇതിനിടെയാണ് ഒന്നാം സമ്മാനവാർത്ത എത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പെരിമ്ബടാരിയിലെ ലോട്ടറി വില്‍പനക്കാരൻ മാമ്ബറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ 4 ടിക്കറ്റുകളില്‍ MV122462 എന്ന നമ്ബറിനാണു സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പനക്കാരൻ തന്നെയാണ് ഇദ്ദേഹത്തെ അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അലനല്ലൂർ ശാഖയില്‍ ഏല്‍പിച്ചു.
Post a Comment