സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍‌ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറില്‍ എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിക്കുന്നത്.ഇതിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post