മണിക്കൂറുകള്‍ക്കകം മാറിമറിഞ്ഞ് സ്വര്‍ണ വില, ഉച്ചയ്ക്ക് ശേഷം പുതിയ റെക്കോഡ്, രാവിലെ വാങ്ങിയവര്‍ക്ക് ആശ്വാസം


സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്ബോള്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയുമായിരുന്നു വില.
എന്നാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ വില പുതുക്കി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗ്രാം വില 9,985 രൂപയും പവന്‍ വില 79,880 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 8,200 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 6,355 രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 4,100 രൂപയുമാണ് വില.
രാജ്യാന്തര വില 3,600 ഡോളറിന് മുകളില്‍
രാജ്യാന്തര സ്വര്‍ണ വില 3,613.58 ഡോളറെന്ന കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത് റെക്കോഡിലെത്തിയതാണ്. സെപ്റ്റംബറില്‍ നടക്കുന്ന പണനയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായതാണ് വില ഉയര്‍ന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അര ശതമാനം വരെ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കുകള്‍ കുറയുമ്ബോള്‍ മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാകുന്നതാണ് സ്വര്‍ണത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നത്.

Post a Comment

Previous Post Next Post