തിരുവനന്തപുരം: ഈ ഓണക്കാലത്തും സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന. 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.
ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ഉത്സവകാലത്തെ ഏറ്റവും ഉയർന്ന വില്‍പ്പനയാണിത്. 842.07 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഓണക്കാലത്ത് വിറ്റത്. 9.34 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം വില്‍പ്പനയിലുണ്ടായതെന്ന് മനോരമ ഓണ്‍ലൈൻ റിപ്പോർട്ടു ചെയ്തു.ശനിയാഴ്ച (അവിട്ടം) മാത്രം 94.36 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഒന്നാം ഓണമായ ഉത്രാടദിനത്തിലായിരുന്നു ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ വില്‍പ്പന നടന്നു. 126 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്രാടദിന വില്‍പ്പന.
ഓഗസ്റ്റ് 25-ന് 66.88 കോടി, 26-ന് 64.61 കോടി, 27-ന് 73.75 കോടി, 28-ന് 55.61 കോടി, 29-ന് 80.41 കോടി, 30-ന് 85.54 കോടി, 31-ന് 74.99 കോടി, സെപറ്റംബർ 2-ന് 90.43 കോടി, 3-ന് 96.52 കോടി, 4-ന് 137.64 കോടി, 6-ന് 94.36 കോടി എന്നിങ്ങനെയാണ് ഓണക്കാലത്ത് മദ്യവില്‍പ്പന. തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വലിയ തിരക്കായിരുന്നു സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.
Post a Comment