എട്ട് മണിക്കൂര്‍ ഉറങ്ങിയാല്‍ പോര; പ്രായത്തിനനുസരിച്ച്‌ ഉറങ്ങേണ്ട സമയം ഇതാണ്


ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാല്‍ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ.
അടുത്തിടെ ഉറക്കത്തെക്കുറിച്ചുള്ള പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒരാള്‍ എട്ട് മണിക്കൂർ മാത്രം ഉറങ്ങിയാല്‍ മതിയെന്ന ധാരണയെ ഈ പഠനറിപ്പോ‌ർട്ട് പൊളിച്ചടുക്കിയിരിക്കുകയാണ്.യൂറോപ്യൻ ബാർട്ട് ജേണല്‍ - ഡിജിറ്റല്‍ ഹെല്‍ത്തിലാണ് ഈ പഠനത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രായം അനുസരിച്ച്‌ ഉറക്കത്തിന്റെ സമയം മാറുമെന്നാണ് ഇതില്‍ പറയുന്നത്. ഉറങ്ങുന്ന സമയം ശരിയായില്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരെ വരാമെന്നാണ് പഠനം പറയുന്നത്. പ്രായം അനുസരിച്ച്‌ എങ്ങനെയാണ് ഉറങ്ങേണ്ടതെന്ന് നോക്കിയാലോ?
അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ 7.30നും ഒമ്ബതുമണിക്കും ഇടയിലുള്ള സമയത്ത് ഉറങ്ങാൻ കിടക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏകദേശം ഒമ്ബത് മുതല്‍ 12 മണിക്കൂർ നേരം അവർക്ക് ഉറക്കം ലഭിക്കണമെന്നും വിദഗ്ധർ പറയുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യം, ഏകാഗ്രത, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
13നും 18നും വയസിനും ഇടയിലുള്ളവർ രാത്രി 10.30നും 11. 30നും ഇടയില്‍ ഉറങ്ങുന്നതാണ് നല്ലത്. ഏകദേശം എട്ട് മുതല്‍ 10 മണിക്കൂർ വരെ കൗമാരക്കാർക്ക് ഉറക്കം ലഭിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് തലച്ചോറിന്റെ വികസനത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ സമയം കുറയ്ക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കണം.

Post a Comment

Previous Post Next Post