ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പ്രകൃതിഭംഗിയെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നതിന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആൻഡ് ഇന്നൊവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന റണ്‍ പാലക്കയംതട്ട് ഇരിക്കൂര്‍ ടൂറിസം രാജ്യാന്തര മിനി മാരത്തണ്‍ നാളെ നടക്കും.രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കും. പുലർച്ചെ ആറിന് പയ്യാവൂരില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ മാരത്തണ്‍ ആരംഭിക്കും. പുലിക്കുരുമ്ബയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സണ്ണി ജോസഫ് എംഎല്‍എ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. മത്സരത്തില്‍ പങ്കെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും മത്സരം പൂര്‍ത്തികരിക്കുന്ന 60 വയസിന് മുകളിലുളളവര്‍ക്ക് കാഷ് പ്രൈസ് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പയ്യാവൂരില്‍നിന്ന്
പുലിക്കുരുന്പയിലേക്ക്
പയ്യാവൂരില്‍ ആരംഭിച്ച് പുലിക്കുരുമ്ബയിലാണ് മാരത്തണിന്‍റെ സമാപനം. പയ്യാവൂർ ബസ്‌സ്റ്റാൻഡിന് സമീപമുള്ള മൈതാനത്തുനിന്നാണ് മാരത്തണ്‍ ആരംഭിക്കുന്നത്.
12.5 കിലോമീറ്റര്‍ മിനി മാരത്തണില്‍ എതോപ്യ, നേപ്പാള്‍ അടക്കമുളള വിദേശരാജ്യങ്ങളില്‍ നിന്നും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി നൂറുകണക്കിന് അത്‌ലറ്റുകള്‍ വ്യത്യസ്ത കാറ്റഗറികളിലായി പങ്കെടുക്കും.
Post a Comment