തൊടാനേ നില്‍ക്കേണ്ട പൊള്ളും.....; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍, ഇന്ന് വര്‍ധിച്ചത് 560 രൂപ!

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡില്‍. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്.ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നല്‍കേണ്ടിവരും.
അന്താരാഷ്ട്ര സ്വർണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. ക്ഴിഞ്ഞദിവസം സ്വർണ്ണവില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്.
ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബല്‍ കറൻസിയായി മാറി. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തില്‍ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നല്‍ ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകള്‍. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Post a Comment

Previous Post Next Post