100 ശതമാനമാകാൻ കാത്തുനില്‍ക്കേണ്ട....! രാത്രിയില്‍ ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണോ...? ഇതൊഴിവാക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മൊബൈല്‍ ഫോണ്‍ നൂറ് ശതമാനം ആവാതെ ഫോണ്‍ എടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നമുക്കിടയില്‍ ഉള്ളത് .അതുമല്ലെങ്കില്‍ രാത്രിയില്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണ് . എന്നാല്‍ ഇങ്ങനയൊക്കെ ചെയ്യുന്നത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ട് .
നൂറ് ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ രാസഘടനയെ വേഗത്തില്‍ നശിപ്പിക്കുകയും ഇത് കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറക്കുകയും ചെയ്യും. എപ്പോഴും ഫോണ 80 ശതമാനം വരെ ചാര്‍ജ് ആയാല്‍ മതിയെന്നാണ് മിക്ക കമ്ബനികളുടെ പറയുന്നത്. ഒരിക്കലും ബാറ്ററിയുടെ ചാർജ് പൂർണമായി ഇറങ്ങാൻ അനുവദിക്കരുത്.
ലിഥിയം-അയണ്‍ ബാറ്ററികള്‍ പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് മൂലം അവയുടെ ദീർഘകാല പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. ബാറ്ററി 20% ല്‍ താഴെയെത്തുമ്ബോള്‍ ചാർജ് ചെയ്യുന്നത് നല്ലതാണ്. ബാറ്ററി എപ്പോഴും 20 നും 80 ശതമാനത്തിനും ഇടയില്‍ നിര്‍ത്തുകയാണ് നല്ലത്.
ഫോണ്‍ പൂർണമായി ചാർജ് ആയതിനുശേഷവും ചാർജറില്‍ കണക്‌ട് ചെയ്തിടുന്നത് ബാറ്ററിക്ക് ദോഷം ചെയ്യും. രാത്രിയില്‍ ചാർജ് ചെയ്യുന്നവർ മിക്കവാറും രാവിലെയായിരിക്കും ഫോണ്‍ നോക്കുന്നത്. ഇതൊഴിവാക്കണം. ദിവസത്തില്‍ പല തവണയായി ചെറിയ അളവില്‍ ചാർജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

Post a Comment

Previous Post Next Post