താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം നീക്കി; മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് പ്രവേശനനുമതി


താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.
ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിംഗ് അറിയിച്ചു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ ഇവിടെ വാഹനം നിർത്തുകയോ ആളുകള്‍ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.അഞ്ചു ദിവസം മുമ്ബാണ് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് ചുരത്തില്‍ ഗതാഗതം നിയന്ത്രിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ല.

Post a Comment

Previous Post Next Post