റേഷൻ വാങ്ങണ്ടേ, എല്ലാ റേഷൻ കടകളും ഇന്ന് പ്രവര്‍ത്തിക്കും


തിരുവനന്തപുരം: സെപ്റ്റംബർ ഒന്നിന് റേഷൻ കടകള്‍ അവധിയായതിനാല്‍ എല്ലാ റേഷൻ കടകളും ഇന്ന് തുറന്നു പ്രവർത്തിക്കും.
ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എഎവൈ കാർഡുടമകള്‍ക്കും വെല്‍ഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

സപ്ലൈകോ വില്‍പ്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.

Post a Comment

Previous Post Next Post