ആ കാര്യത്തില്‍ ഇനി പേടിവേണ്ട....; ഓണാവധി ആഘോഷിക്കാന്‍ വീട് പൂട്ടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീടിന് കേരളാ പൊലീസിന്‍റെ കാവലുണ്ടാകും

ഓണത്തിന് കിട്ടുന്ന അവധിദിനങ്ങള്‍ മനസ്സമാധാനത്തോടെ കുടുംബത്തോടൊപ്പം ചിലവഴിക്കാം. വീട് പൂട്ടിയിട്ട് കറങ്ങാൻ പോകുമ്ബോള്‍ വീടിന്‍റെ സുരക്ഷയില്‍ ഇനി ആശങ്ക വേണ്ട.പരമാവധി 14 ദിവസം വരെ വീടിനും പരിസരത്തും കേരള പൊലീസിന്‍റെ കണ്ണുണ്ടാവും. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information" സൗകര്യം വിനിയോഗിച്ചാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information" സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.

Post a Comment

Previous Post Next Post