മാഹി ബൈപ്പാസില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച്‌ അപകടം; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു, വൻ ദുരന്തം ഒഴിവായി


തലശ്ശേരി:  മാഹി ബൈപ്പാസില്‍ കൊളശ്ശേരി ടോള്‍ ബൂത്തിനടുത്ത് നിർത്തിയിട്ട കാറില്‍ ലോറിയിടിച്ച്‌ അപകടം.
ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോള്‍ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറില്‍ ഇടിച്ചത്.പിന്നില്‍ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച്‌ ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തില്‍ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.
അതേസമയം ഗൂഗിള്‍ മാപ്പ് കാട്ടിയ വഴി വിശ്വസിച്ച്‌ അടച്ച പാലത്തിലൂടെ വാഹനം ഓടിച്ച്‌ പുഴയിലേക്ക് വീണ് നാല് പേർ മരിച്ചു. ഒരു കുട്ടിയെ കാണാതായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഭില്‍വാരയില്‍ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് ബാനസ് നദിയില്‍ ഒലിച്ചുപോയത്.
ഏകദേശം നാല് മാസത്തോളമായി അടച്ചിട്ടിരുന്ന സോമി-ഉപ്രേദ പാലത്തിലൂടെയാണ് ഡ്രൈവർ വാഹനം ഓടിച്ചത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എല്ലാ വഴികളും അടച്ചിട്ടിരുന്നു. എന്നാല്‍, ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവർ അടഞ്ഞ പാലത്തിലൂടെ വാഹനം മുന്നോട്ടെടുത്തു. പാതിവഴയില്‍ വാഹനം പാലത്തില്‍ കുടുങ്ങുകയും ശക്തമായ ഒഴുക്കില്‍ നദിയിലേക്ക് മറിയുകയുമായിരുന്നു.
വാഹനത്തിലുണ്ടായിരുന്നവർ ജനല്‍ച്ചില്ല് തകർത്ത് വാനിന്റെ മുകളില്‍ കയറി രക്ഷപ്പെട്ടു. തുടർന്ന്, ബന്ധുവിനെ വിളിച്ചു വിവരമറിയിക്കുകയും അവർ പോലീസിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. സ്റ്റേഷൻ ഇൻചാർജ് രശ്മി ദേവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. ഇരുട്ടായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. എന്നാല്‍, വാഹനത്തിലുണ്ടായിരുന്നവർ മൊബൈല്‍ ടോർച്ച്‌ ഉപയോഗിച്ച്‌ രക്ഷാപ്രവർത്തന സംഘത്തിന് സൂചന നല്‍കി.

Post a Comment

Previous Post Next Post