താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നീക്കി; വാഹനങ്ങള്‍ കടത്തിവിടും, ഒരു സമയം ഒരു വശത്ത് നിന്ന് മാത്രം പ്രവേശനം


കോഴിക്കോട്: ഒമ്പതാം വളവിലെ വ്യൂ പോയന്‍റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി.വാഹനങ്ങള്‍ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുവാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.
ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമാകും വാഹനങ്ങള്‍ക്ക് പ്രവേശനം. ഒമ്ബതാം വളവില്‍ പാർക്കിങ് അനുവദിക്കില്ല. ചുരത്തില്‍ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടത്. വെള്ളിയാഴ്ച വിശദ പരിശോധന നടത്തിയ ശേഷമാണ് ഗതാഗത നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post