കടയില്‍നിന്ന് ബാഗോ പഴ്സോ മറ്റ് പുതിയ സാധനങ്ങളോ വാങ്ങുമ്ബോള്‍ ഇതിനുള്ളില്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍ കണ്ടിട്ടില്ലേ?
സാധാരണയായി പലരും അവ എടുത്ത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനി പുതിയ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ അവയ്ക്കുള്ളില്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍ കണ്ടാല്‍ എടുത്ത് ചവറ്റുകുട്ടയില്‍ ഇടേണ്ട. അവ നമുക്ക് പുനരുപയോഗിക്കാവുന്ന വസ്തുവാണ് എന്നതുതന്നെയാണ് കാരണം.ഈ പാക്കറ്റുകള്‍ക്കുള്ളിലെ മുത്തുകള്‍ സിലിക്കാ ജെല്‍ എന്നറിയപ്പെടുന്നു. സോഡിയം സിലിക്കേറ്റ് എന്ന പദാർഥംകൊണ്ടാണ് സിലിക്കാ ജെല്‍ നിർമിച്ചിരിക്കുന്നത്. ഇതിന് അസാധാരണമായ ആഗിരണശേഷിയുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയും. ഇതിനെ ഡെസിക്കന്റ് എന്നും വിളിക്കുന്നു. ഇത് ഉപയോഗിക്കാനുള്ള എളുപ്പത്തിനാണ് ഒരു ചെറിയ പാക്കറ്റിലാക്കി ഉത്പ്പന്നങ്ങളുടെ പാക്കേജിങ്ങിനുള്ളില്‍ വെക്കുന്നത്.
വീട്ടിലെ സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉണക്കിയെടുക്കാനും തുടങ്ങി പലതരത്തില്‍ ഇവയെ പ്രയോജനപ്പെടുത്താം. പൂക്കളും ഓർമയ്ക്കായി സൂക്ഷിച്ച വസ്തുക്കളും സംരക്ഷിക്കുന്നത് മുതല്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ പുസ്തകങ്ങളോ ഇലക്‌ട്രോണിക് ഉപകരണങ്ങളോ വീണ്ടെടുക്കുന്നതിന് വരെ സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഉപയോഗിക്കാം. അതിനാല്‍, സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ലഭിക്കുന്ന ബാക്കിയുള്ള പാക്കറ്റുകള്‍ ശേഖരിക്കാൻ തുടങ്ങാം. അല്ലെങ്കില്‍ കടകളില്‍നിന്ന് ഇവ വാങ്ങുകയുമാകാം.
വെള്ളത്തില്‍ വീണ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വീണ്ടെടുക്കാം
ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ വെള്ളത്തില്‍ വീണാല്‍ അത് ഉണക്കിയെടുക്കാൻ സിലിക്ക ജെല്‍ പാക്കുകള്‍ക്ക് സഹായകമാണ്. അരിയില്‍ വെച്ച് ഉണക്കുന്ന പരമ്ബരാഗത രീതി ഫോണ്‍ നിർമാതാക്കള്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ല.
Post a Comment