കനത്ത മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി


കാസർകോട്: മഴ ശക്തമായി തുടരുന്ന സാഹതര്യത്തില്‍ വെള്ളിയാഴ്ചയും (July 18) ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ.
ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളെജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുകയും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം അറിക്കുന്നത്. അതേസമയം, മുമ്ബ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും കളക്റ്റർ വ്യക്തമാക്കി.

Post a Comment

Previous Post Next Post