തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ കെ എസ് യുവും എബിവിപിയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ കൃഷ്ണൻ പറഞ്ഞു.
കളിക്കുന്നതിനിടയില്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർഥി താഴ്ന്നു കിടന്ന ഹൈ വോള്‍ട്ടേജ് ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഇത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്‌കൂള്‍ അധികൃതരുടെയും കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.
Post a Comment