കോന്നി: കോന്നി പാറമട അപകടത്തില്‍ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. അപകടം നടന്ന സ്ഥലത്ത് വീണ്ടും പാറ ഇടിഞ്ഞു വീണതോടെയാണ് രക്ഷാപ്രവർത്തനം നിർത്തിവെച്ചത്.
നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് കണ്ടാണ് നിർത്തിവെച്ചത്.
അപകടത്തിന് ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മൂന്ന് തവണ പാറമടയിടിഞ്ഞിരുന്നു. ഇതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിൻ എത്തിച്ചതിന് ശേഷം ദൗത്യം പുനഃരാരംഭിക്കുമെന്നാണ് വിവരം.
രണ്ടിടങ്ങളില്‍ നിന്നാണ് യന്ത്രസാമഗ്രികള്‍ എത്തിക്കേണ്ടത്. ആലപ്പുഴയില്‍ നിന്ന് ഹിറ്റാച്ചിയും എത്തിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷമെ ഇനി ദൗത്യം ആരംഭിക്കാൻ സാധിക്കു. ഇന്ന് രാവിലെ ഒമ്ബതുമണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
Post a Comment