ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം? വഴികാട്ടിയായി കണ്ണൂര്‍ സൈബര്‍ സെല്‍; 33 ഫോണുകള്‍ തിരികെ നല്‍കി


കണ്ണൂർ: നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെല്‍.
സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്ക് പുറമെ, തമിഴ്നാട്, ഉത്തർപ്രദേശ്, ഡല്‍ഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായത്. കണ്ടെത്തിയ ഫോണുകള്‍ ഉടമസ്ഥർക്ക് നേരിട്ടും, പോലീസ് സ്റ്റേഷൻ വഴിയും, കൊറിയർ വഴിയുമാണ് എത്തിച്ചുനല്‍കിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻ രാജ്. പി, ഐ.പി.എസ്, CEIR പോർട്ടലിനെക്കുറിച്ച്‌ വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകള്‍ നേരിട്ട് ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തു. സൈബർ സെല്‍ എ.എസ്.ഐ. എം. ശ്രീജിത്ത്, സി.പി.ഒ. ദിജിൻ രാജ് പി.കെ. എന്നിവർ ചേർന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്.ലഭിച്ച ഫോണുകള്‍ സൈബർ സെല്‍ ഉടമസ്ഥർക്ക് അണ്‍ബ്ലോക്ക് ചെയ്തുനല്‍കി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബർ സെല്‍ മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍, ആദ്യം ചെയ്യേണ്ടത് സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക എന്നതാണ്. അതിനുശേഷം, ലഭിക്കുന്ന പരാതി രസീത് ഉപയോഗിച്ച്‌ CEIR പോർട്ടല്‍ (https://www(dot)ceir(dot)gov(dot)in) വഴി ഫോണിലുള്ള എല്ലാ IMEI നമ്ബറുകളുടെയും വിവരങ്ങള്‍ നല്‍കുക.
ഇങ്ങനെ ചെയ്താല്‍ ഫോണ്‍ ബ്ലോക്ക് ആവുകയും, ബ്ലോക്ക് ആയ ഫോണില്‍ ആരെങ്കിലും പുതിയ സിം കാർഡ് ഇടുകയാണെങ്കില്‍ ഫോണ്‍ കണ്ടെത്താൻ സാധിക്കുകയും ചെയ്യും. തുടർന്ന്, ഫോണ്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.
സെക്കൻഡ് ഹാൻഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ ഉടമസ്ഥരില്‍ നിന്നും നഷ്ടപ്പെട്ടതിന് ശേഷം അവർ അറിയാതെയാണോ ആരെങ്കിലും വിളിക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ, സഞ്ചാർസാഥി (https://sancharsaathi(dot)gov(dot)in) എന്ന വെബ്സൈറ്റിലെ 'Know Genuineness of Your Mobile Handset' എന്ന ഓപ്ഷനില്‍ ഐഎംഇഐ നമ്ബർ നല്‍കിയാല്‍ മതിയാകും.

Post a Comment

Previous Post Next Post