വാഷിങ്ടണ്‍: ഇന്ത്യൻ വംശജരായ നാലംഗ കുടുംബം യുഎസിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അലബമായിലെ ഗ്രീൻ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, ഇവരുടെ മക്കളായ സിദ്ധാർഥ്, മരിഡ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം ഡാലസിലേക്ക് വരും വഴിയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.
തെറ്റായ ദിശയിലൂടെ എത്തിയ ഒരു മിനിട്രക്ക് ഇവർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് കാർ കത്തി. ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്ന് അധികൃതർ അറിയിച്ചു.
Post a Comment