ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകള്‍ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025-26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ എൻറോള്‍മെൻറിനോ ആവശ്യമായ രേഖകളുടെ ഒരു പുതിയ പട്ടിക പുറത്തിറക്കി.അതായത് നിങ്ങള്‍ക്ക് ഇനി ഒരു പുതിയ ആധാർ കാർഡ് എടുക്കണമെങ്കിലോ പഴയ ആധാർ കാർഡില്‍ എന്തെങ്കിലും അപ്‌ഡേറ്റുകള്‍ വരുത്തണമെങ്കിലോ ഈ രേഖകള്‍ ആവശ്യമാണ്. ഇതാ ഇതിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം
ഈ പുതിയ നിയമങ്ങള്‍ ആർക്കാണ് ബാധകമാകുക?
യുഐഡിഎഐ പുറത്തിറക്കിയ ഈ പുതുക്കിയ പട്ടിക ഇനിപ്പറയുന്ന ആളുകള്‍ക്ക് ബാധകമാകും: ഇന്ത്യൻ പൗരന്മാർ, ഇന്ത്യയിലെ വിദേശ പൗരന്മാർ (ഒസിഐ കാർഡ് ഉടമകള്‍), 5 വയസ്സിന് മുകളിലുള്ള കുട്ടികള്‍, ദീർഘകാല വിസയില്‍ (എല്‍ടിവി) ഇന്ത്യയില്‍ താമസിക്കുന്ന ആളുകള്‍.
പുതിയ ആധാർ ലഭിക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ എന്തൊക്കെ രേഖകള്‍ ആവശ്യമാണ്?
ആധാറിനായി യുഐഡിഎഐ നാല് പ്രധാന രേഖകള്‍ നിർദ്ദേശിച്ചിട്ടുണ്ട്: തിരിച്ചറിയല്‍ രേഖ (POI), വിലാസ തെളിവ് (POA), ജനനത്തീയതി തെളിയിക്കുന്ന രേഖ (DOB), ബന്ധുത്വ തെളിവ് (POR).
എന്തൊക്കെയാണ് തിരിച്ചറിയല്‍ രേഖകള്‍ (POI)?
പാസ്‌പോർട്ട്, പാൻ കാർഡ് (ഇ-പാൻ സാധുവാണ്), വോട്ടർ ഐഡി കാർഡ് (ഇപിഐസി), ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ ഫോട്ടോ പതിച്ച ഐഡി കാർഡ്, എൻആർഇജിഎ ജോബ് കാർഡ്, പെൻഷനർ ഐഡി കാർഡ്, സിജിഎച്ച്‌എസ്/ഇസിഎച്ച്‌എസ് കാർഡ്, ട്രാൻസ്‌ജെൻഡർ ഐഡി കാർഡ് തുടങ്ങിയ രേഖകള്‍.അഡ്രസ് തെളിവിന് (POA) എന്തൊക്കെ രേഖകള്‍?
ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനോ വിലാസ തെളിവായിട്ടോ, നിങ്ങള്‍ക്ക് വൈദ്യുതി/വെള്ളം/ഗ്യാസ്/ലാൻഡ്‌ലൈൻ ബില്‍ (3 മാസത്തില്‍ താഴെ പഴക്കമുള്ളത്), ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെൻറ്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാടക കരാർ (രജിസ്റ്റർ ചെയ്തത്), പെൻഷൻ രേഖ, സംസ്ഥാന/കേന്ദ്ര സർക്കാർ നല്‍കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ ഉപയോഗിക്കാം.
ജനനത്തീയതി (DOB) മാറ്റാൻ ഈ രേഖകള്‍
ആധാറില്‍ ജനനത്തീയതി അപ്ഡേറ്റ് ചെയ്യുന്നതിന് സ്‍കൂള്‍ മാർക്ക് ഷീറ്റ്, പാസ്പോർട്ട്, ജനനത്തീയതി അടങ്ങിയ പെൻഷൻ രേഖ, ജനനത്തീയതി അടങ്ങിയ സംസ്ഥാന/കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ആവശ്യമാണ്.
സൗജന്യമായി ഓണ്‍ലൈനായി ആധാർ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
2026 ജൂണ്‍ 14 വരെ സൗജന്യ ആധാർ ഓണ്‍ലൈൻ അപ്‌ഡേറ്റ് സൗകര്യം യുഐഡിഎഐ തുടരും. ഒരു അക്കൗണ്ട് സൃഷ്ടിച്ച്‌ "myAadhaar portal"-ല്‍ ലോഗിൻ ചെയ്യുക. POI/POA/PDB/POR-ന്റെ സ്‍കാൻ ചെയ്ത ഫയല്‍ അപ്‌ലോഡ് ചെയ്യുക. ആവശ്യമായ ബയോമെട്രിക് വെരിഫിക്കേഷൻ അല്ലെങ്കില്‍ ഒടിപി സൗകര്യം ഉപയോഗിക്കുക. അപ്‌ഡേറ്റ് പൂർത്തിയായ ശേഷം നിങ്ങള്‍ക്ക് ഇ-ആധാർ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

Post a Comment

Previous Post Next Post