50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ടുകളെന്ന് കേന്ദ്രം


ഡല്‍ഹി: അമ്ബത് രൂപയുടെ നാണയമിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സർക്കാർ പറഞ്ഞു.അമ്ബതുരൂപാ നാണയങ്ങള്‍ ഇറക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് സർക്കാർ മറുപടി ഫയല്‍ചെയ്തത്. നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച്‌ റിസർവ് ബാങ്ക് 2022-ല്‍ സർവേ നടത്തിയിരുന്നു. നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് കറൻസി നോട്ടുകളാണെന്നാണ് അതില്‍ വ്യക്തമായത്.

Post a Comment

Previous Post Next Post