തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വൻ അഴിച്ചുപണി.
കണ്ണൂർ സെൻട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം സ്ഥലംമാറ്റി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്.കണ്ണൂർ സെൻട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസർകോട് ജില്ലാ ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. കണ്ണൂർ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സെൻട്രല്‍ ജയിലിലേക്കും സ്ഥലംമാറ്റി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളിലെ എട്ടോളം ഉദ്യോഗസ്ഥർക്കാണ് ആകെ സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചും ഉത്തരവായി. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Post a Comment