പട്ടുവം : അടുക്കളയില്‍ കയറിയ മൂർഖൻ പാമ്ബിനെ ഫോറസ്റ്റ് റസ്ക്യുവേറ്റർ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം.ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂർഖനെയാണ് പിടികൂടിയത്.വ്യാഴാഴ്ച്ച രാവിലെ മാർക്ക് (മലബാർ അവേർനെസ് ആന്റ് റെസ്‌ക്യൂ സെന്റർ ഫോർ വൈല്‍ഡ് ലൈഫ്) പ്രവർത്തകനായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്. പാമ്ബിനെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു.
പട്ടുവത്ത് അടുക്കളയില്‍ കയറിയ മൂര്‍ഖനെ പിടികൂടി
Alakode News
0
Post a Comment