വിവാഹ വാഗ്ദാനം നല്‍കി പീഡനം; റാപ്പര്‍ വേടനെതിരെ കേസ്


കൊച്ചി: റാപ്പർ വേടനെതിരെ പീഡനക്കേസ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയില്‍ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു.
2021 ഓഗസ്റ്റ് മുതല്‍ 2023 മാർച്ച്‌ മാസം വരെ വിവിധ സ്ഥലങ്ങളില്‍ വച്ച്‌ വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്.

സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചത്.

തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടൻ പിൻമാറി. വേടന്‍റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പോലീസിനോട് വ്യക്തമാക്കി.

Post a Comment

Previous Post Next Post