വി.എസിന്‍റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടില്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ സംസ്കാരം മറ്റന്നാള്‍ ആലപ്പുഴ വലിയ ചുടുകാട്ടില്‍ ന‌ടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ എകെജി പഠനഗവേഷണ കേന്ദ്രത്തില്‍ പൊതുദർശനത്തിനു വയ്ക്കും. രാത്രി എട്ടിന് മൃതദേഹം തിരുവനന്തപുരത്തെ വി.എസിന്‍റെ വീട്ടില്‍ പൊതുദർശനത്തിനു വയ്ക്കും.

ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടില്‍ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്കാരം നടക്കും. പാർട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നല്‍കി.

Post a Comment

Previous Post Next Post