നാളെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മൂന്നു ദിവസം ദുഃഖാചരണവും




അറിയിപ്പ്:

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 2025 ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 03.20 ന് തിരുവനന്തപുരത്ത് വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയുന്നു.

സർക്കാർ പരേതനോടുള്ള ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്‌ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിക്കുന്നു.

2025 ജൂലൈ 22 മുതൽ സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. പ്രസ്തുത ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണ്.

Post a Comment

Previous Post Next Post