ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍


തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്.ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തില്‍ ഭർത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്‌അപ് സന്ദേശം അയച്ചിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഒന്നര വർഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്ബനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്ബതികള്‍ക്ക് പത്ത് മാസം പ്രായമായ കുഞ്ഞുണ്ട്.

Post a Comment

Previous Post Next Post