കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിനും കിതപ്പിനും ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,210 രൂപയിലും പവന് 73,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 7,555 രൂപയിലെത്തി.
ജൂലൈ 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവില താഴേക്കുപോകുന്നതാണ് കണ്ടത്. വ്യാഴാഴ്ച ഒറ്റയടിക്ക് 1,000 രൂപ ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 400 രൂപയും താഴേക്കുപോയി. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പവന് 1,840 രൂപ കുറഞ്ഞ ശേഷമാണ് ബുധനാഴ്ച വീണ്ടും തിരിച്ചുകയറാൻ ആരംഭിച്ചത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒമ്ബതിന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു. പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു.
Post a Comment