കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് അപകടം; മലയാളി യുവാവ് മരിച്ചു

ഒട്ടാവ: കാനഡയില്‍ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27)ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്‍റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്.

അപകടം നടക്കുമ്ബോള്‍ വിമാനത്തില്‍ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയല്‍ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥല‌ത്തുവച്ച്‌ തന്നെ ഇരുവരും മരിക്കുകയായിരുന്നു.

ഡെല്‍റ്റ ആസ്ഥാനമായുള്ള കിസിക് ഏരിയല്‍ സർവേ ഇൻ‌കോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post