ആറു ഭാഗത്ത് മ്യൂട്ട്; ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു


കൊച്ചി: സുരേഷ് ഗോപി ചിത്രം "ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്‍റെ പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു.
രാവിലെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലാണ് സമര്‍പ്പിച്ചത്.

ചിത്രത്തിന്‍റെ ടൈറ്റില്‍ ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റിയിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരം തന്നെ സെൻസർ ബോർഡിന്‍റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റ് പൂർത്തിയായിരുന്നു. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമര്‍പ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post