'അയാള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്, എന്റെ വീട്ടുകാര്‍ കഷ്‌ടപ്പെട്ട് കെട്ടിച്ചയച്ചതാണ്'; ഷാര്‍ജയില്‍ മരിച്ച യുവതിയുടെ ശബ്‌ദസന്ദേശം പുറത്ത്


ഷാർജ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങിമരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയന്റെ ശബ്‌ദസന്ദേശം പുറത്ത്. ഭർത്താവ് നിതീഷുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി എന്നാണ് യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്.
മകള്‍ വൈഭവി ജനിച്ചശേഷം അകല്‍ച്ച കൂടിയെന്നും വിപഞ്ചിക പറയുന്നുണ്ട്.
'ജീവിതത്തിലെ സമ്മദർമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഒറ്റയ്‌ക്കാണ് നോക്കുന്നത്. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെയാണ് വീട്ടില്‍ കിടക്കുന്നത്. നിതീഷിന് അയാളുടെ കാര്യം മാത്രം. ഒരു വർഷത്തിനിടയ്ക്ക് അയാള്‍ കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ വെളിയില്‍ കൊണ്ടുപോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ അമ്ബലത്തിലോ മറ്റോ ഒന്നു കൊണ്ടുപോകും. എന്നാല്‍ നിതീഷ് അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്തും. അയാളുടെ വായില്‍ നിന്ന് പുറത്തുവരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാൻ പറ്റാത്തവിധം വളരെ മോശമാണ്. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്.

Post a Comment

Previous Post Next Post