തോരാപെരുമഴയില്‍ ഇലകൊഴിഞ്ഞ് റബര്‍ മരങ്ങള്‍: നെഞ്ചിടിപ്പോടെ റബര്‍ കര്‍ഷകര്‍


ആലക്കോട്: തോരാപെരുമഴയില്‍ ഇലകൊഴിഞ്ഞ് റബർ മരങ്ങള്‍. പ്രതിസന്ധിയില്‍ നെഞ്ചിടിപ്പോടെ കഴിയുകയാണ് റബർ കർഷകർ. മാസങ്ങളായി തുടരുന്ന കനത്ത മഴയില്‍ റബർ മരങ്ങള്‍ വ്യാപകമായി ഇലപൊഴിഞ്ഞത് റബർ കർഷകരുടെ പ്രതീക്ഷക്ക് മേല്‍ കരിനിഴലായി.റബർ വില വീണ്ടും കുതിക്കുമ്ബോഴാണ് കർഷകരുടെ മോഹങ്ങള്‍ കെടുത്തി ഇലകൊഴിച്ചില്‍ വ്യാപിച്ചത്.
മഴക്കാലത്തോടനുബന്ധിച്ച്‌ മരുന്നു തളിച്ചതും, മരുന്ന് തളി നടത്താത്ത തോട്ടങ്ങളിലും ഇലപൊഴിയല്‍ വ്യാപകമായുണ്ട്.ഇത് ടാപ്പിംഗ് കാലത്തെ ഉല്‍പ്പാദനം ഗണ്യമായി കുറയാൻ കാരണമാകും. പ്രതീക്ഷയോടെ കഴിയുന്ന റബർ കർഷകർക്ക് റബർ മരങ്ങളുടെ ഇല പൊഴിച്ചില്‍ കൂനിന്മേല്‍ കുരുപോലെയായി.വലിപ്പച്ചെറുപ്പമില്ലാതെ മരങ്ങളില്‍ ഇലപൊഴിച്ചിലിനൊപ്പം ചീക്ക് രോഗവും പടർന്നിട്ടുണ്ട്.ഇതിന് പ്രതിവിധിയുണ്ടാവണമെങ്കാൻ മഴക്ക് ശമനമായി മരുന്ന് തളിയും അനിവാര്യമായി. സാമ്ബത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയ റബർ കർഷകർക്ക് റബർ ഇലകൊഴിച്ചില്‍ മൂലം വരാനിരിക്കന്നത് മോഹഭംഗത്തിൻ്റെ കാലം കൂടിയാണ്. റബറിന് പുറമെ കൊക്കോ, ജാതി, കൂടാതെ ഫലവൃക്ഷങ്ങളിലും ഇലപൊഴിച്ചില്‍ വ്യാപകമായിട്ടുണ്ട്

Post a Comment

Previous Post Next Post