കണ്ണൂർ: നഗരത്തിന് സമീപം പുതിയതെരുവില്‍ ഓവുചാലിന്റെ ഇരുമ്ബ് ഗ്രില്ലില്‍ കാല്‍ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തമിഴ്‌നാട് സ്വദേശിയായ മൂർത്തിയുടെ കാല്‍ ശനിയാഴ്ച രാവിലെയാണ് അബദ്ധത്തില്‍ ഗ്രില്ലിനിടയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കണ്ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേന ഇരുമ്ബ് ഗ്രില്‍ മുറിച്ച് മാറ്റിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് നിരവധി ആളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
Post a Comment