തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രല്‍ സ്‌കൂളിലെ സംഭവത്തിലുമാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തില്‍ വിരമിച്ച 30 അധ്യാപകരുടെ കാലുകളാണ് വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചത്. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നു. ശേഷം, കസേരയില്‍ ഇരിക്കുന്ന അധ്യാപകരുടെ കാലില്‍ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രല്‍ സ്‌കൂളില്‍ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചത്. പിന്നാലെ മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളില്‍ നിന്നുള്ള കാല്‍ കഴുകല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
Post a Comment